കണ്ണൂർ: ഹയർ സെക്കൻഡറി പരീക്ഷയിലും സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി കണ്ണൂർ. 87.13 ശതമാനത്തോടെയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 86.75 ശതമാനമായിരുന്നു. 158 സ്‌കൂളുകളിൽ നിന്നായി 29,539 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 25,737 പേർ ഉന്നത പഠനത്തിന് അർഹരായി. 1337 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 3116 പേർ പരീക്ഷ എഴുതിയതിൽ 1451 പേർ വിജയിച്ചു. ഒരാൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ജില്ലയിൽ 15 കുട്ടികൾ 1200ൽ 1200 മാർക്കുകളും കരസ്ഥമാക്കി. ജില്ലയിൽ മൂന്നു സ്‌കൂളുകൾ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു നൂറ് ശതമാനം വിജയം നേടി.
ഇവർ അഭിമാനതാരങ്ങൾ
കണ്ണൂർ: ഹയർസെക്കൻഡറി പരീക്ഷയിൽ 15 പേർ 1200ൽ 1200 മാർക്കും നേടി. ഹ്യൂമാനിറ്റീസിൽ ഒരാളും സയൻസിൽ 14 പേരുമാണ് മുഴുവൻ മാർക്കും നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ അഭിയ തോമസ് സാബു(ജി.എച്ച്.എസ്.എസ് ചാവശേരി), സയൻസ് വിഭാഗത്തിൽ എം. അർച്ചന, പി. ദേവനന്ദ(ജി.എ.വി.എസ് എച്ച്.എസ്.എസ് കരിവെള്ളൂർ), പി. അങ്കിത് (ജി.എച്ച്.എസ്.എസ് ചേലോറ), ഡി. നന്ദന (ജി.എച്ച്.എസ്.എസ് ഫോർ ബോയ്‌സ് മാടായി), ഒ.കെ മേഘ്‌ന(ജി.എച്ച്.എസ്.എസ് വെള്ളൂർ), കെ.എം മീനു, കെ.പി നിരഞ്ജന (മുനിസിപ്പൽ എച്ച്.എസ്.എസ് പയ്യന്നൂർ), സിതാര(ദീനുൽ ഇസ്ലാംസഭ എച്ച്.എസ്.എസ് കണ്ണൂർ സിറ്റി), എസ്. സേരഗ(സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ), ധനശ്രീ ധനേഷ് (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് തലശേരി), കെ.കെ ദീപക്, കെ. ഹരിപ്രിയ (കോറോം ജി.എച്ച്.എസ്.എസ് പയ്യന്നൂർ), അർഷൽ ഐസക് തോമസ് (മൂത്തേടത്ത് എച്ച്.എസ്.എസ് തളിപ്പറമ്പ്), ടി.കെ ഫാസിൽ (കൂടാളി എച്ച്.എസ്.എസ്).
നൂറുമേനിയോടെ 3 സ്‌കൂൾ
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് അങ്ങാടിക്കടവ് (25 വിദ്യാർത്ഥികൾ)
എസ്.എ.ബി.ടി.എം എച്ച്.എസ്.എസ് തായിനേരി(119 വിദ്യാർത്ഥികൾ)
കാരാക്കുണ്ട് ഡോൺ ബോസ്‌കോ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ് പരിയാരം (14 വിദ്യാർത്ഥികൾ)