പരീക്ഷാവിജ്ഞാപനം
ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ എം.സി.ജെ. (2013, 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് മാത്രം) സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 15 വരെ പിഴയില്ലാതെയും 18 വരെ 170 രൂപ പിഴയോടെയും അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും (നവംബർ 2018) രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെയും (ഏപ്രിൽ 2018) പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പൂർണ്ണ ഫലപ്രഖ്യാപനം പിന്നീട്.