കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സി.പി.എം അക്രമങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ് നേതാക്കൾ ജില്ലാ പൊലീസ് മേധാവിയെ കണ്ടു.തളിപ്പറമ്പിനടുത്ത് ബക്കളത്തും കൊടിയേരിയിലും മുസ്ലിംലീഗ് ഓഫീസുകൾക്കെതിരെ ബോംബാക്രമണമുണ്ടായപ്പോഴും കടവത്തൂരിലെയും മയ്യിലെയും പൊലീസ് നടപടികളും നേതാക്കൾ എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
യു .ഡി .എഫ് ജില്ലാ കൺവീനർ വി.കെ.അബ്ദുൽഖാദർ മൗലവി,ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി,ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽ കരീം ചേലേരി,ട്രഷറർ വി.പി. വമ്പൻ എന്നിവരാണ് എസ്.പിയെ കണ്ടത്.