joint

കാഞ്ഞങ്ങാട്: മൂന്നു ദിവസത്തെ ജോയിന്റ് കൗൺസിൽ സുവർണ ജൂബിലി സമ്മേളനം കാഞ്ഞങ്ങാട്ട് തുടങ്ങി. ഇന്നലെ മാന്തോപ്പ് മൈതാനത്ത് നടന്ന സമ്മേളനം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. പുലിപ്പാറ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ രാവണേശ്വരം, അജയകുമാർ കോടോത്ത്, രാധാകൃഷ്ണൻ പെരുമ്പള എന്നിവർ പ്രസംഗിച്ചു. നരേഷ്‌കുമാർ കുന്നിയൂർ സ്വാഗതവും വി. ഭുവനേന്ദ്രൻ നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 11ന് സംസ്ഥാന കൗൺസിൽ ചേരും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 10.30ന് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ സുവർണ ജൂബിലി രേഖ അവതരിപ്പിക്കും. 2.15ന് നടക്കുന്ന സെമിനാർ സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു വിഷയം അവതരിപ്പിക്കും.