മട്ടന്നൂർ: നിരോധിത പാൻ ഉത്പന്നങ്ങളുമായി മട്ടന്നൂരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി പത്തൊമ്പതാം മൈൽ സ്വദേശി പി വി മധുസൂദനൻ (53) യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആയിരത്തോളം നിരോധിത പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇന്നലെ പുലർച്ചെ മട്ടന്നൂരിൽ പെട്രോളിംഗ് നടത്തുന്നതിനിടെ ഇരിട്ടി മട്ടന്നൂർ റോഡിൽ വെച്ച് ഇയാളെ കസ്റ്റടിയിലെടുത്തത്. ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് സമീപം രണ്ട് ചാക്കുകളുമായി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഹാൻസ്, കൂൾ ലിപ്പ് തുടങ്ങിയ നിരവധി പുകയില ഉല്പന്നങ്ങളാണ് ചാക്കിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്നും വിൽപ്പനക്കായി എത്തിച്ച പാൻ ഉത്പന്നങ്ങൾ കച്ചവടത്തിനായി കൊണ്ടുപോവുന്ന തിനിടെയാണ് മട്ടന്നൂർ പൊലിസ് അറസ്റ്റ് ചെയതത്.മട്ടന്നൂർ സി.ഐ. പി .വി. ചന്ദ്രമോഹൻ മട്ടന്നൂർ എസ്. ഐ ടി. വി. ധനഞ്ജയദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.