പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.സി.എ ( റഗുലർ / ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ) ജൂലായ് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃ മൂല്യനിർണയം /ഉത്തരക്കടലാസ് പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 23നകം അപേക്ഷിക്കണം. രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാ ജൂലായ് 2019 നു അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 15, പിഴയോടുകൂടി 17.
പ്രോജക്ട് മൂല്യനിർണയം
തലശേരി ബ്രണ്ണൻ കോളേജിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2019) യുടെ പ്രായോഗിക പരീക്ഷകൾ 14, 15, 17 തീയതികളിൽ നടത്തും.
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (സി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി മേയ് 2019) യുടെ പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 14, 15, 16 തീയതികളിൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്‌സി വുഡ് സയൻസ് ആൻഡ് ടെക്‌നോളജി (സി.സി.എസ്.എസ്. റെഗുലർ/സപ്ലിമെന്ററി മേയ് 2019) യുടെ പ്രായോഗിക പരീക്ഷകൾ 17ന് ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജ്/പഠനവകുപ്പുമായി ബന്ധപ്പെടണം.