പയ്യന്നൂർ: മഹാദേവഗ്രാമം വെസ്റ്റിലെ കണ്ടമ്പത്ത് പടിഞ്ഞാറെ വീട്ടിൽ കുഞ്ഞമ്പു പൊതുവാൾ (90) നിര്യാതനായി. ചെറുവത്തൂർ മുഴക്കോത്തെ കോൺഗ്രസ് നേതാവും എളേരി ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: കാരക്കുളങ്ങര വണ്ണാടിൽ ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ: കെ.വി. മുരളീധരൻ (റിട്ട. ഐ.ഒ.ബി), സരള, വത്സല (അഴീക്കോട് പോസ്റ്റോഫീസ്), മണി (ചെറുകുന്ന് പോസ്റ്റോഫീസ്), മിനി, ശോഭ (അധ്യാപിക, ചിറ്റാരിക്കാൽ സെന്റ് മേരീസ്), പരേതനായ ജയൻ (വിമുക്തഭടൻ).
മരുമക്കൾ: എൻ.കെ. പത്മിനി (അധ്യാപിക, കവ്വായി ജി.എഫ്.എൽ.പി. സ്കൂൾ), കെ. ഗോവിന്ദൻ, കെ. പ്രേമചന്ദ്രൻ (റിട്ട. എസ്.ബി.ടി), കെ. ബീന, കെ. മനോഹരൻ (റിട്ട.എസ്.ഐ. കാസർകോട്), പി. പത്മനാഭൻ (അധ്യാപകൻ, കമ്പല്ലൂർ സ്കൂൾ), സൗമ്യ ജയൻ (പോസ്റ്റ് ഓഫീസ്, കണ്ടോത്ത്). സഹോദരങ്ങൾ: പരേതരായ കൃഷ്ണപൊതുവാൾ, ജാനകിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യന്നൂർ കേളോത്ത് സ്മൃതിയിൽ.