ഇരിട്ടി: സ്വകാര്യബസിൽ നിന്ന് സ്വകാര്യവ്യക്തി രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 16.ലക്ഷം രൂപ പിടിച്ചെടുത്തു കർണാടയിൽ നിന്ന് വരികയായിരുന്ന എസ്.ആർ എസ് ബസിലെ യാത്രക്കാരനായ ഉളിയിലെ വട്ടോറ അസീസിൽ (43) ഒളിപ്പിച്ച് കടത്തുകയായിരുന്ന പണമാണ് ഇരിക്കൂർ എസ്.ഐ അനുപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇരിട്ടിയിലെ വ്യാപാരിയാണ് അസീസ്. ഈയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.


സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു
പാനൂർ:ചൊക്ലിരാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ഇക്കഴിഞ്ഞ പത്താ തരം പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ.പ്‌ളസ് നേടിയ 65 വിദ്യാർത്ഥികളേയും യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ 22 വിദ്യാർത്ഥികളേയും സംസ്‌കൃതം സ്‌കോളർഷിപ്പ് നേടിയ 8 വിദ്യാർത്ഥികളേയും അനുമോദിക്കാനായി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു.ചടങ്ങിന് മാനേജ്‌മെന്റ് പ്രതി നിധി കെ.പ്രസീദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം പ്രീത സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡന്റ് വി.ഉദയൻ മുഖ്യഭാഷണം നടത്തി. എസ് ആർ ജി കൺവീനർ ഇ.കെ.പ്രദീപൻ ,റിസൾട്ട് ഇംപ്രൂവ്‌മെന്റ് കൺവീനർ എൻ.സ്മിത, സുമേഷ്.പി, കെ.ശ്രീജയബാബു, കെ.ചന്ദ്രൻ ,വി.സുമിത്രൻ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാർ നന്ദി പറഞ്ഞു.