പിണറായി: മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ മേളപ്പെരുക്കത്തിൽ പിണറായി പെരുമ സർഗോത്സവത്തിന് കൊടിയേറി. പിണറായി എ.കെ.ജി സ്ക്കൂളിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ രാഗേഷ് എം.പി അധ്യക്ഷത വഹിച്ചു. ചെയർമാൻ കക്കോത്ത് രാജൻ സ്വാഗതം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം നടി രചന നാരായണൻ കുട്ടിയും സംഘവും ഒരുക്കിയ ഫ്യൂഷൻ ഡാൻസ്. തുടർന്ന് സിനിമ ഞാൻ പ്രകാശൻ പ്രദർശിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴിന് സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത അഗ്‌നി സംഗീത പരിപാടി. പത്തിന് സിനിമ ഒടിയൻ.

കാനായി @80 യക്ഷി@ 50 എന്ന വിഷയത്തിൽ ജിതേഷും മഹാപ്രളയം വിഷയത്തിൽ കാജൽ ദത്തും ഒരുക്കുന്ന ഫോട്ടോ പ്രദർശനവും തുടങ്ങി. ഇന്ന് വൈകിട്ട് 6.30ന് പിണറായി ഗ്രാമത്തിന്റെ പെരുമ വിളിച്ചോതുന്ന ചിത്രമതിലിന്റെ ഉദ്ഘാടനം എ.കെ.ജി സ്കൂളിൽ ശിൽപി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.

15ന് വൈകിട്ട് ആറിന് പ്രതിമയും രാജാവും കുട്ടികളുടെ നാടകം. ഏഴിന് നവ്യാനായരും സംഘവും ഒരുക്കുന്ന ഡാൻസ് ഫ്യൂഷൻ. 16ന് വൈകിട്ട് ആറിന് പെരുമ കൾച്ചറൽ സൊസൈറ്റി പരിശീലനം നൽകിയ കുട്ടികളുടെ നൃത്ത അരങ്ങേറ്റം. ഏഴിന് എം80 മൂസ ഫെയിം വിനോദ് കോവൂരും സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്ന കോമഡി ഷോ. തുടർന്ന് രാജ് കലേഷിന്റെ മാജിക് ഷോ. പത്തിന് സിനിമ അരവിന്ദന്റെ അതിഥികൾ.
17ന് വൈകിട്ട് ഏഴിന് നജീം അർഷാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. പത്തിന് സിനിമ ജോസഫ്. 18ന് വൈകിട്ട് ഏഴിന് നീരവ് ബവ്‌ലേജയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഡാൻസ് നൈറ്റ്. 19ന് വൈകിട്ട്‌ സമാപന സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എംപി അധ്യക്ഷയാവും. എട്ടിന് ശിവമണിയും കരുണാമൂർത്തിയും അവതരിപ്പിക്കുന്ന ഡ്രംസ് മേള.