തളിപ്പറമ്പ് : ജനമൈത്രി പൊലീസിന്റെ തണലിൽ ജാനകിയമ്മക്ക് സ്വപ്ന ഭവനം
തളിപ്പറമ്പ് ജനമൈത്രി പൊലീസാണ് പട്ടുവം മുറിയാത്തോട് താഴത്തു വീട്ടിൽ ജാനകിയമ്മക്ക് വീട് നിർമ്മിച്ചുനൽകുന്നത്.
മുറിയാത്തോട് ഫാദർ സക്കോൾ നൽകിയ നാല് സെന്റ് സ്ഥലത്തെ ഇടിഞ്ഞു പൊളിയാറായ വീടാണ് പൊലീസുകാർ പുനർനിർമ്മിച്ച് നൽകുന്നത്.കേരളാപൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് നിർമ്മാണം. സി .പി .ഒ. കെ .പ്രിയേഷ് ,എസ് .സി. പി. ഒ കെ.സത്യൻ എ.എസ് .ഐ രഘു എന്നിവരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി തളിപ്പറമ്പ് പൊലീസ് മെസിലെ പാചകക്കാരിയാണ്
ജാനകി. പൊളിഞ്ഞു വീഴാറായ വീട്ടിൽ അന്തിയുറങ്ങുമ്പോഴും കൃത്യനിഷ്ഠയോടെ എല്ലാ ദിവസവും ഭക്ഷണം നൽകുന്ന ഇവർക്ക് പൊലീസുകാർ മാസ ശമ്പളത്തിൽ നിന്നും നിശ്ചിത തുക മിച്ചംപിടിച്ചാണ് വീട് ഒരുക്കിയത്.കൽപണിയും കോൺക്രീറ്റുമെല്ലാം പൊലീസുകാർ തന്നെയാണ് ചെയ്തത്.

തളിപ്പറമ്പ് സി.ഐയായിരുന്ന പി .കെ. സുധാകരനും കെ.വി. വേണഗോപാലും എസ്.ഐ ദിനേശനുമാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയത്.പിന്നീട് സ്ഥലം മാറിവന്ന ഡിവൈ.എസ്.പി കൃഷ്ണനുംസി.ഐ എ.അനിൽകുമാറും എസ് .ഐ പ്രശോഭും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.

പടം' പൊലിസുകാരുടെ നേതൃത്യത്തിൽ കോൺക്രീറ്റ് പണി നടക്കുന്നു