തലശേരി: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അതുല്യപ്രതിഭ എരഞ്ഞോളിമൂസയുടെ കുടുംബത്തിന് സാംസ്‌കാരിക ക്ഷേമനിധിബോർഡിൽ നിന്ന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും.എരഞ്ഞോളിമൂസയുടെ വീട് സന്ദർശിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലനാണ് ഇക്കാര്യം അറിയിച്ചത്. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ എൻ ഷംസീർ എംഎൽഎ എന്നിവരുടെ അഭ്യർഥന പരിഗണിച്ചാണ് അടിയന്തര സഹായം അനുവദിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം അദ്ദേഹവുമായി ആലോചിച്ച് മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എ .എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ സി .കെ. രമേശൻ, ഫോക്‌ലോർ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ, മത്സ്യക്ഷേമനിധി ബോർഡ് ചെയർമാൻ സി .പി. കുഞ്ഞിരാമൻ, കാത്താണ്ടി റസാഖ്, പാറക്കണ്ടി മോഹനൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രി എ. കെ. ബാലൻ എരഞ്ഞോളിമൂസയുടെ വീട് സന്ദർശിക്കുന്നു.