നീലേശ്വരം: പള്ളിക്കര ചെമ്മാക്കരയിലെ കുതിരുമ്മൽ പ്രഭാകരൻ (58) നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തിരമായി ബൈപാസ് സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സി.പി.ഐ, എ.ഐ.ടി.യു.സി പ്രവർത്തകൻ ആയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ.ടി.എഫിന്റെ 26ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയിരുന്നു. പരേതരായ കതിരുമ്മൽ കണ്ണന്റെയും പത്രവളപ്പിൽ കൊട്ടുവിന്റെയും മകനാണ്. ഭാര്യ: അനിത (കാരിയിൽ). മക്കൾ: അനുരാജ്, അമൽ രാജ് (രണ്ടു പേരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മാധവി, കുഞ്ഞിപ്പെണ്ണ്, തമ്പായി, ജാനകി, നാരായണി, എം.കെ.ബാലൻ.