കാസർകോട്: യുവാവ് പൂജാമുറിയിൽ തൂങ്ങി മരിച്ചു. പെർള ബജകുഡ്ലു മൂലയിലെ പൂട്ടനായികിന്റെ മകൻ സദാശിവ(37)യാണ് കഴിഞ്ഞ രാത്രി ജീവനൊടുക്കിയത്. കയർ മുറിച്ചു മാറ്റി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവുങ്ങു കയറ്റ തൊഴിലാളിയാണ്. മാതാവ്: രത്നാവതി. ഭാര്യ: ചന്ദ്രാവതി. മക്കൾ: ധന്യശ്രീ, ചൈതന്യ, നിഥിൻ കുമാർ. സഹോദരങ്ങൾ: കൃഷ്ണരാജ, സുമതി, ശാരദ, ബേബി, ജലക്ഷമി. സംഭവത്തിൽ ബദിയഡുക്ക പോലീസ് കേസെടുത്തു.