കൂത്തുപറമ്പ്: വീട്ടുകിണറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച മൂന്ന് പേരെ വിഷബാധയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിന് സമീപം കരിയിലെ അഡ്വ. എം.കെ. ദിലീപ് കുമാർ, മകൻ നന്ദഗോപാൽ, ഭാര്യാ സഹോദരി എന്നിവരാണ് ചികിത്സയിലുള്ളത്. ദിലീപ് കുമാറിന്റെയും ഭാര്യാ സഹോദരിയുടെയും വീട്ടുകിണറുകളിൽ വിഷപദാർത്ഥം കലർന്നതാണ് വിഷബാധക്ക് കാരണമായതെന്നാണ് കരുതുന്നത്. ദിലീപ് കുമാർ തലശ്ശേരി മിഷൻ ഹോസ്പിറ്റിലും, മകൻ നന്ദഗോപാൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും, ഭാര്യ സഹോദരി തലശ്ശേരി മിഷൻ ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.