ചെറുപുഴ: യുവതിയെയും അയൽക്കാരിയെയും വെട്ടിപ്പരിക്കേല്പിച്ച യുവാവിനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പാടിയോട്ടുചാൽ കൊമ്പരക്കല്ലിലെ വെമ്പിരിഞ്ഞ വിനോദ് (37) ആണ് കസ്റ്റഡിയിലു ള്ളത് .

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വിനോദിന്റെ കൂടെ താമസിക്കുന്ന സബിത (29) ,​അയൽക്കാരി മാധവി(52) എന്നിവരെയാണ് ഇയാൾ വെട്ടിപ്പരിക്കേല്പിച്ചത്. സബിതയെ ആക്രമിക്കുന്ന സമയത്ത് അയൽ പക്കത്തേക്ക് ഓടികയറിയതിനെ തുടർന്നാണ് അയൽക്കാരിക്ക് പരിക്കേറ്റത്. ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.