കണ്ണൂർ: സി. പി. എം ആൾമറാട്ടം നടത്തി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് 42 പേർക്കെതിരെ പരാതി. യു. ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ ചീഫ് എജന്റ് കെ.സുരേന്ദ്രനാണ് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്.
തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം നിയോജക മണ്ഡലത്തിൽ ഉള്ളവർക്കെതിരെയാണ് പരാതി. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഒന്നിലധികം ഇലക്‌ഷൻ ഐ.ഡി കാർഡുകൾ സൂക്ഷിച്ചുവരുന്ന ആറ് സ്ത്രീകൾക്കെതിരെയും പരാതിയിൽ പറയുന്നുണ്ട്. നിയോജകമണ്ഡലങ്ങൾ മാറി ഇരട്ട വോട്ട് ചെയ്‌തവർക്കെതിരെയും 18 വയസ്സ് പൂർത്തിയാകാതെ ഐ.ഡി കാർഡ് സമ്പാദിച്ച് വോട്ടു ചെയ്ത പെൺകുട്ടിക്കെതിരെയും പരാമർശമുണ്ട്. 47-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയ്‌ക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.