പയ്യന്നൂർ: പയ്യന്നൂർ എടാട്ട് കണ്ണങ്ങാടിന് സമീപത്തെ വട്ടക്കൊവ്വൽ കുഞ്ഞിരാമന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ ് പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമണം നടന്നത്. റോഡിൽ നിന്നും വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരത്തിൽ തട്ടി തഴെ വീണ് പൊട്ടുകയായിരുന്നു. സ്ഫോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസ് തകർന്നു. സ്ഫോടന ശബ്ദംകേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ രണ്ട് പേർ ബൈക്കിൽ കയറി പോകുന്നത് കണ്ടിരുന്നു.
കുഞ്ഞിരാമന്റെ മകൻ അനിൽകുമാറിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപ് ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ വീടിന് സമീപത്തെ റോഡിൽ ബോംബ് സ്ഫോടനമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുത്ത് തന്നെ നടക്കാനിരിക്കെ തുടർച്ചയായുള്ള ബോംബ് സ്ഫോടനങ്ങൾ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.