കണ്ണൂർ: കമ്മ്യൂണിസ്റ്റ് മനസ്സിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് സി ..പി ..എം ജില്ലാ സെക്രട്ടറിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. വോട്ടു ചെയ്യാൻ പർദ്ദ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാർ മുഖാവരണം ക്യൂവിൽ തന്നെ മാറ്റണമെന്നും മൂടുപടം മാറ്റാതെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് സി. പി.എമ്മിന്റെ തിട്ടൂരം.
ജനപ്രാതിനിധ്യ നിയമത്തിലെ എല്ലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കും. അത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ യു. ഡി. എഫിന് ഒരു മടിയുമില്ല. വിശ്വാസവും ആചാരവും നിരാകരിച്ചാവണം വോട്ടർമാർ പോളിംഗ് ബൂത്തിൽ വരേണ്ടതെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.