പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ കന്നഡ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ.
മൂല്യനിർണയ ക്യാമ്പുകൾ
രണ്ടാം സെമസ്റ്റർ യു.ജി/പി.ജി മൂല്യനിർണയ ക്യാമ്പുകൾ 21 മുതൽ 31 വരെ കാസർകോട് ഗവ. കോളേജ്, പിലാത്തറ സെന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കാഞ്ഞങ്ങാട് സി.കെ. നായർ ആർട്സ് ആൻഡ് മാനേജ്‌മെന്റ് കോളേജ്, താവക്കര (കണ്ണൂർ) ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി, കണ്ണൂർ എസ്.എൻ. കോളേജ്, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവിടങ്ങളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. യു.ജി വിഷയങ്ങളുടെ മൂല്യനിർണയ ക്യാമ്പുകൾ കഴിയുന്ന മുറയ്ക്ക് അതത് വിഷയങ്ങളുടെ പി.ജി മൂല്യനിർണയം താവക്കര കാമ്പസിൽ നടക്കും.