അനക്കമില്ലാതെ പൊതുമരാമത്തു വകുപ്പ്

തൃക്കരിപ്പൂർ: അഴുക്കുചാൽ മൂടിയ കോൺക്രീറ്റ് സ്ളാബുകൾ പലയിടത്തും പൊട്ടിത്തകർന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്തു വകുപ്പിന് അനക്കമില്ല. തൃക്കരിപ്പൂർ നഗരത്തിൽകൂടി കടന്നുപോകുന്ന റോഡിന്റെ വശത്തുള്ള സ്ളാബുകളാണ് പലയിടത്തും തകർന്നു വൻകുഴി രൂപപ്പെട്ടുകിടക്കുന്നത്.

എം.സി ഹോസ്പിറ്റൽ, എസ്.ബി.ഐ ബാങ്ക് പരിസരം, മത്സ്യമാർക്കറ്റിനു മുമ്പിലെ റോഡ് , പ്രസ് ഫോറം ഓഫീസിനു താഴെ തുടങ്ങിയ സ്ഥലങ്ങളിലെ ഡ്രൈനേജ് സ്ളാബുകളാണ് തകർന്നു കിടക്കുന്നത്. മൂന്നു മാസങ്ങൾക്ക് മുമ്പ് തങ്കയം മുക്കിലെ എം.സി ഹോസ്പിറ്റലിന് സമീപത്തുവെച്ച് ഇത്തരത്തിലുള്ള സ്ളാബിന്റെ മുകളിൽ മിനി ലോറി പാർക്ക് ചെയ്തപ്പോൾ, സ്ളാബ് തകർന്നു ലോറി കുഴിയിൽ താണിരുന്ന. ഒരുമാസം കഴിഞ്ഞപ്പോൾ ഇതേ കുഴിയിൽ മറ്റൊരു കാറിന്റെ വീൽ താണെങ്കിലും ആളപായം ഉണ്ടായില്ല.

ഈ കുഴിയിൽ പരിസരത്തെ വ്യാപാരികൾ തെങ്ങോലയും കല്ലുകളും കൂട്ടിയിട്ട് അപകടസൂചന ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിനു പരിസരത്തെ ഏറെ ആൾത്തിരക്കുള്ള എസ്.ബി.ഐയുടെ പരിസരത്തും ഇതേ രീതിയിൽ ഒരു വാഹനം സ്ളാബ് തകർന്നു കുഴിയിൽ വീണ സംഭവം ഉണ്ടായിരുന്നു. നാട്ടുകാർ ഇവിടെ പ്ലൈവുഡ്, കല്ലുകൾ എന്നിവ നിരത്തി കുഴി താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇത്തരത്തിൽ റോഡിന്റെ പലഭാഗങ്ങളിലായി ഡ്രൈനേജ് അപകടഭീഷണി ഉയർത്തുന്നുണ്ട്. കാലവർഷം വന്നാൽ നടപ്പാതയിലെ ഇത്തരം കുഴികൾ പൊതുജനങ്ങൾക്ക് കൂടുതൽ ഭീഷണിയാകും. അതുകൊണ്ടു തന്നെ എത്രയും വേഗം പൊളിഞ്ഞ സ്ളാബുകൾ കോൺക്രീറ്റ് ചെയ്തു നടപ്പാത കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

തങ്കയം മുക്ക് എം.സി ഹോസ്പിറ്റൽ പരിസരത്തെ സ്ളാബ് തകർന്ന് കുഴി രൂപപ്പെട്ട നടപ്പാതയിൽ നാട്ടുകാർ കല്ലും തെങ്ങോലയും വെച്ചിരിക്കുന്നു.

അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ മധുരം മാമ്പഴം സാഹിത്യ ശില്പശാല നോവലിസ്റ്റ് സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മൊബൈലും ഞാനും എന്ന നിലയിലേക്ക്

ജീവിതം ചുരുങ്ങി: സി.വി ബാലകൃഷ്ണൻ