കണ്ണൂർ: ഇന്ന് റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലായി 7336 വോട്ടർമാർ സമ്മതിദാനാവകാശം നിർവഹിക്കും. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ്.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 166ൽ ആകെ വോട്ടർമാരുടെ എണ്ണം 1249 ആണ്. ഇതിൽ 641 പേർ സ്ത്രീകളും 608 പേർ പുരുഷന്മാരുമാണ്. ധർമ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 52ൽ ആകെ വോട്ടർമാരുടെ എണ്ണം 1095ആണ്. ഇതിൽ 578 പേർ സ്ത്രീകളും 517 പേർ പുരുഷന്മാരുമാണ്. ഇതേ സ്‌കൂളിലെ ബൂത്ത് നമ്പർ 53ൽ 1059 വോട്ടർമാരാണുള്ളത്. ഇതിൽ 577പേർ സ്ത്രീകളും 482പേർ പുരുഷന്മാരുമാണ്. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 19ൽ 588 സ്ത്രീകളും 503 പുരുഷന്മാരുമടക്കം 1091 വോട്ടർമാരാണുള്ളത്. പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂളിലെ വടക്കുഭാഗം ബൂത്ത് നമ്പർ 69ൽ 1039 വോട്ടർമാരാണുള്ളത്. ഇതിൽ 603 പേർ സ്ത്രീകളും 436 പേർ പുരുഷന്മാരുമാണ്. ഇതേ സ്‌കൂളിലെ ബൂത്ത് നമ്പർ 70ൽ ആകെ വോട്ടർമാരുടെ എണ്ണം 903 ആണ്. 489 സ്ത്രീകളും 414 പുരുഷന്മാരുമടക്കമാണിത്. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ ചീമേനി കൂളിയാട് ജി.യു.പി സ്കൂൾ 48-ാം നമ്പർ ബൂത്തിൽ 584 പുരുഷന്മാരും 677 സ്ത്രീകളുമടക്കം 1261വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.