കുമ്പള: റിട്ട. മെഡിക്കൽ ഓഫീസർ കുമ്പളയിലെ ഡോ: ബഷീർ അഹമ്മദ് (70) നിര്യാതനായി. മുളിയാർ മല്ലം സ്വദേശിയാണ്. കൊടവഞ്ചിയിലെ പരേതരായ കൊളമ്പ അബ്ദുള്ള ഹാജിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: മുനവ്വർ (മാനേജർ, ബി.എം.എ. ക്ലിനിക്ക്, കുമ്പള ) ഡോ. മുബീന (ഏനപ്പൊയ മെഡിക്കൽ കോളേജ്). മരുമക്കൾ: സൽമ അസ്രീൻ, ഡോ. ഇർഫാൻ (ഏനപ്പൊയ മെഡിക്കൽ കോളേജ്) സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (എഞ്ചിനിയർ, ബാംഗളൂർ) മുഹമ്മദ് ഹനീഫ (ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ), ഹാഷിം (മല്ലം ജമാഅത്ത് പ്രസിഡന്റ്), ഷംസുദ്ധീൻ (സപ്ലൈകോ ഡിപ്പോ മാനേജർ കാസർകോട്), റുഖിയാബി, സുഹറാബി.