കാഞ്ഞങ്ങാട്: തെരുവത്ത് ലക്ഷ്മിനഗർ 'അക്ഷര'ത്തിലെ റിട്ടയേർഡ് കോളേജ് അധ്യാപകൻ പ്രൊഫ. ടി.ആർ. കുഞ്ഞമ്പു (80)നിര്യാതനായി . കാസർകോട് ഗവ.കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഇക്കണോമിക്സ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുർഗാ ഹയർസെക്കൻഡറി സ്കൂളിലും അധ്യാപകനായി ജോലി നോക്കിയിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജേഷ് (ചാർടേഡ് അക്കൗണ്ടന്റ്, ബഹറിൻ), ജ്യോതിഷ് (ആസ്ത്രേലിയ). മരുമക്കൾ: ശ്വേത (കോഴിക്കോട്), ഉമ (എറണാകുളം). സഹോദരങ്ങൾ: കല്ല്യാണി, പരേതരായ പാറ്റ, വെള്ളച്ചി, പൊക്കൻ, നാരായണൻ. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക്.