കാസർകോട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്‌കൂളും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി കാഞ്ഞങ്ങാട് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൻ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ടു നിന്ന മധുര മാമ്പഴക്കാലം സാഹിത്യക്യാമ്പിന് സമാപനം.
പ്രകൃതിയെയും നാട്ടിൻ പുറത്തെയും അറിഞ്ഞും അനുഭവിച്ചും 40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ കുട്ടികളുടെ നായനാർ എന്ന പുസ്തകവും കാർഷിക കോളേജിന്റെ നേതൃത്യത്തിൽ മാവിൻ തൈയും വിതരണം ചെയ്തു. സമാപന പരിപാടിയിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വി.വി രമേശൻ, ബാലസാഹിത്യ അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ ഒ. മധു, ഡോ. കൊടക്കാട് നാരായണൻ, ബി. ബാബു, കാർഷിക കോളേജ് അസി. പ്രൊഫസർ ഡോ. കെ.വി സുമേഷ്, ക്യാമ്പ് ഡയറക്ടർ പയ്യന്നൂർ കുഞ്ഞിരാമൻ, കോമൻ കല്ലിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പടം
മാവിൻതൈയും നായനാർ ജീവചരിത്ര പുസ്തകവുമായി മധുര മാമ്പഴക്കാലം സാഹിത്യ ക്യാമ്പംഗങ്ങൾ ഒത്തുകൂടിയപ്പോൾ
നീലേശ്വരത്ത് നടന്ന ഇ.കെ. നായനാർ അനുസ്മരണം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.