കാസർകോട്: കവിയും, എഴുത്തുകാരനുമായ മുഹമ്മദലി കൊപ്പളം (80) നിര്യാതനായി. വാർധക്യ സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി വീട്ടിൽ വിശ്രമിച്ചു വരികയായിരുന്നു.
കൊല്ലം സ്വദേശിയായ മുഹമ്മദ് അലി മൊഗ്രാലിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളോളമായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കളില്ല.
തന്റെ ജീവിതാനുഭവങ്ങൾ എല്ലാം കവിതകളിലൂടെയും, നോവലുകളിലൂടെയും പുനർജനിപ്പിച്ച് അത് പുസ്തകരൂപത്തിലാക്കുകയായിരുന്നു മുഹമ്മദലി കൊപ്പളം എന്ന എഴുത്തുകാരൻ ചെയ്തിരുന്നത്. മൊഗ്രാൽ ദേശീയവേദി പ്രവർത്തകരുടെ സഹായത്തോടെയാണ് ഇതു പ്രകാശനം ചെയ്തത്. ഇതിനകം നോവലുകളും കവിതാസമാഹാരങ്ങളുമായി നാലോളം പുസ്തകങ്ങൾ മുഹമ്മദലിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കൊല്ലം അയിത്താൽ സ്വദേശി ഷാഹുൽഹമീദ് സഹോദരനാണ്.