പള്ളിക്കര: പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ അപ്പക്കുഞ്ഞിയുടെയും നാരായണിയുടെയും മകൻ ബി. പുരുഷോത്തമൻ (48) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി കേന്ദ്ര കമ്മിറ്റി അംഗമാണ്. ഭാര്യ: അനിതകുമാരി. മക്കൾ: അക്ഷയ്, ആര്യ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഗംഗാധരൻ (ഗൾഫ്), കരുണാകരൻ, വിശ്വൻ, വിനിത.