കളനാട്: കളനാട്ടെ പൗരപ്രമുഖൻ ഹാജിക്കാന്റെ അബൂബക്കർ എന്ന കെ. അബൂബക്കർ ഹാജി (71) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ ഹാജി - മറിയം ദമ്പതികളുടെ മകനാണ്. നേരത്തെ ദീർഘകാലം ഖത്തറിലായിരുന്നു. ഭാര്യ: ആയിശ ചാത്തങ്കൈ. മക്കൾ: ഹനീഫ് (ഖത്തർ), അബ്ദുൽ ഖാദർ (ഒമാൻ), മുംതാസ്, ഫാത്വിമ, മറിയം, ഖദീജ, ഹാജറ, ശംസീന, മുബീന. മരുമക്കൾ: ഷാഫി മൗവ്വൽ, അബ്ബാസ് മെട്രോ കളനാട് (ദുബായ്), ഹനീഫ് മുക്കുന്നോത്ത്, അമീൻ തളങ്കര, അഹ്മദ് ചേരൂർ, അഹ്മദ് ചെർക്കള, സഫിയ, ഹസീന ബേക്കൽ, പരേതനായ അബൂബക്കർ പുളുന്തോട്ടി. സഹോദരങ്ങൾ: ആയിശ കോഴിത്തിടിൽ, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു, മുഹമ്മദ് ഹാജി, ഖദീജ, ഉമ്മാഞ്ഞി.