കാഞ്ഞങ്ങാട്: ചിത്താരി പുഴയോട് ചേർന്ന് മിനി ഹാർബർ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അജാനൂർ കടപ്പുറം ശ്രീകുറുംബാ ഭഗവതിക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഒന്നര ദശാബ്ദമായി ജനങ്ങൾ ഹാർബറിനുവേണ്ടി കാത്തിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയതിന്റെ ഫലമായി സർവേ നടപടികൾ പൂർത്തിയായെങ്കിലും നടപടികളില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മീനാപ്പിസ് കടപ്പുറത്തു നിന്നാരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ് ബാലൻ ഉദ്ഘാടനം ചെയ്തു. എ ആർ. രാമകൃഷ്ണൻ, രാജേഷ് ബത്തേരിക്കൽ, എ. ഹമീദ് ഹാജി, എ. ദാമോദരൻ, പി. ബാബു എന്നിവർ പ്രസംഗിച്ചു
ഓറിയന്റേഷൻ സെമിനാർ
കാഞ്ഞങ്ങാട്: വടകര മുതൽ കാസർകോട് വരെയുള്ള പുതിയ റോട്ടറി അംഗങ്ങൾക്കായുള്ള ഉത്തരമേഖല ഓറിയന്റേഷൻ സെമിനാർ മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജയപ്രകാശ് പി. ഉപാധ്യായ ഉദ്ഘാടനം ചെയ്തു. ഡോ. പി.സി ഹരികൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. ബി. മുകുന്ദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. വിനോദ് കുമാർ, അഡ്വ. എം.എം ആന്റോ, അഡ്വ. കെ.ജി അനിൽ, എം.വി ബാലകൃഷ്ണൻ, കെ. നാരായണൻ നായർ, കെ.വി ശ്രീജിത്ത് രാജ്, എം. ശിവദാസ് എന്നിവർ പ്രസംഗിച്ചു. വി. ഹരീഷ് കുമാർ, ഡോ. വി.എം സന്തോഷ് എന്നിവർ ക്ലാസെടുത്തു.
സമൂഹ നോമ്പ് തുറ
കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് ആറങ്ങാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറയും റിലീഫ് വിതരണവും സംഘടിപ്പിച്ചു. കെ. കെണ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി ജാഫർ ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണ ഉദ്ഘാടനം സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി നിർവഹിച്ചു. വൺ ഫോർ അബ്ദുൾ റഹ്മാൻ, എൻ.എ ഖാലിദ്, ബഷീർ വെള്ളിക്കോത്ത്, റംസാൻ ആറങ്ങാടി, കെ.കെ ബദറുദ്ധീൻ, ഷംസുദ്ധീൻ ആവിയിൽ, സി.എച്ച് ഹമീദ് ഹാജി, ഇ.കെ.കെ പടന്നക്കാട്, ഇ.കെ അബ്ദുൾ റഹ്മാൻ, എ.കെ ലത്തീഫ്, എം.കെ റഷീദ്, ജമാഅത്ത് ഖത്തീബ് കെ.ടി അബ്ദുല്ല ഫൈസി, ടി. അന്തുമാൻ, സാബിത്ത്, എ. നാസർ, എം. ഇർഷാദ്, സി. ജുഹൈർ, കെ. സാബിത്ത് എന്നിവർ പ്രസംഗിച്ചു. റമീസ് ആറങ്ങാടി സ്വാഗതവും ബഷീർ പാലായി നന്ദിയും പറഞ്ഞു.
ഇഫ്താർ സ്‌നേഹ സംഗമം
കാഞ്ഞങ്ങാട്: വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ നടന്ന ഇഫ്താർ സ്‌നേഹ സംഗമം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കാസർകോട് സംയുക്ത ജമാഅത്ത് ഖാസി അബ്ദുൾ മജീദ് ബാഖവി, ഫാദർ മാത്യു, കെ. രാജൻ, എ. ഹമീദ് ഹാജി, ഇ.വി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.എം കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞബ്ദുള്ള സ്വാഗതവും എ.കെ അബ്ദുള്ള നന്ദിയും പറഞ്ഞു.