മാഹി:മാഹി ഉൾപ്പെടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ 24 ന് രാവിലെ വരെ കാത്തിരിക്കേണ്ടിവരും.30 അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് വി.വി.പാറ്റ് രസീതുകൾ എണ്ണിത്തിട്ടപ്പെടുത്താൻ 25 മണിക്കൂറോളമാകുമെന്നതിനാലാണിത്.
തട്ടാംചാവടി ഉപതിരഞ്ഞെടുപ്പ് ഫലം വൈകീട്ടോടെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 24 ന് രാവിലെയും ഔദ്യോഗികമായി അറിയിക്കും.പുതുച്ചേരിയിൽ മുപ്പത് അസംബ്ലി മണ്ഡലങ്ങളുണ്ടെങ്കിലും ഒറ്റ പാർലിമെന്റ് മണ്ഡലം മാത്രമേയുള്ളൂ.മണ്ഡലത്തിന്റെ പടിഞ്ഞാറെ അറ്റമായ കേരളക്കരയിലെ മാഹിയിൽ നിന്ന് തെക്കെ അറ്റമായ ആന്ധ്രയിലെ യാനത്തേക്ക് 1400 കി.മി ദൂരമുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുതുച്ചേരിക്ക് നിർണ്ണായകമാവും.എൻ.ഡി.എ സഖ്യകക്ഷിയായ എൻ.ആർ.കോൺഗ്രസ് ജയിച്ചാൽ അത് സംസ്ഥാന കോൺഗ്രസ് ഭരണത്തെ തന്നെ അട്ടിമറിക്കുന്നതിനിടയാക്കും.കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന സർക്കാരിനെ കാലുമാറ്റത്തിലൂടെ അട്ടിമറിക്കാനുള്ള നിരന്തര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.