മട്ടന്നൂർ: .മാലൂർ തോലമ്പ്ര ശാസ്ത്രി നഗറിലെ സി.പി.എം.ബ്രാഞ്ച് ഓഫീസ് തീയിട്ടു നശിപ്പിച്ചു.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പൂട്ടിയിട്ട ഓഫീസിന്റെ ജനൽ വഴിയാണ് തീയിട്ടത്. മുറിക്കകത്തുണ്ടായിരുന്ന 50 കസേര, രണ്ട് മേശ, ബെഞ്ച് തുടങ്ങിയവ കത്തിനശിച്ചു. മൂന്നു ജനലും കട്ടിളയും കത്തിയിട്ടുണ്ട്. മാലൂർ എസ്.ഐ ജീവൻ ജോർജ്, എസ്.ഐ കെ.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ഓഫീസിലെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് സയന്റിഫിക് ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി.സംഭവത്തിനു പിന്നിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം.ആരോപിച്ചു.