മട്ടന്നൂർ:മട്ടന്നൂർ നിയമ സഭാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും എൽ.ഡി.എഫാണ് അധികാരത്തിൽ. മണ്ഡലം രൂപീകൃതമായ തിനുശേഷം ഇടതുമുന്നണി മാത്രമെ വിജയിച്ചിട്ടുള്ളു.വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ മണ്ഡലം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വീട് ഉൾകൊള്ളുന്ന പ്രദേശം.പക്ഷെ കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ ഇക്കുറി സിറ്റിംഗ് എം.പി.പി.കെ.ശ്രീമതിയ്ക്ക് അടിപതറിയപ്പോൾ ഈ നെടുങ്കോട്ടയിലെ വോട്ടുചോർച്ച നിർണായകമായി.

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ എറ്റവുമധികം ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥി വിജയിച്ച മണ്ഡലങ്ങളിൽ രണ്ടാമതാണ് മട്ടന്നൂർ.2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഇ .പി.ജയരാജന്റെ ഭൂരിപക്ഷം മട്ടന്നൂർ 43,381 ആയിരുന്നു. എൽ.ഡി.എഫ് സർക്കാർ എടുത്തുപറഞ്ഞ നേട്ടമായ വിമാനത്താവളം പോലും മുന്നണിയെ തുണച്ചില്ലെന്നതായി ഫലപ്രഖ്യാപനം.2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ പി കെ ശ്രീമതി ടീച്ചറുടെ ഭൂരിപക്ഷം 20733 ആയിരുന്നു. ഇക്കുറി ശക്തമായ അടിയൊഴുക്കിൽ ഇത് 7488ആയി കുറഞ്ഞു.

എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ മരണമടക്കം എടുത്തുപറഞ്ഞാണ് മട്ടന്നൂരിൽ യു.ഡി.എഫ് ശക്തമായ പ്രചരണം നടത്തിയത്. രാഷ്ട്രീയകൊലപാതകക്കേസുകൾ, സി.ബി.ഐ. അന്വേഷണം, തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി.

മട്ടന്നൂർ​

2019

കെ സുധാകരൻ: 67092
പി കെ ശ്രീമതി: 74580
സി കെ പത്മനാഭൻ: 11612

എസ് ഡി പി ഐ 1299
നോട്ട 483
ഭൂരിപക്ഷം:7488


2014
പി.കെ ശ്രീമതി (സി പി എം): 74399


കെ സുധാകരൻ (കോൺഗ്രസ്): 53666


പി സി മോഹനൻ ( ബിജെപി): 9695


അബ്ദുൾ ജബ്ബാർ (എസ് ഡി പി ഐ): 2551


ഭുരിപക്ഷം: 20733

2016 നിയമസഭ


ഇ പി ജയരാജൻ സി പി എം : 84030


കെ പി പ്രശാന്ത് ജെഡിയു: 40649


ബിജു ഏളക്കുഴി (ബിജെപി) : 18620

ഭൂരിപക്ഷം :43,381