മട്ടന്നൂർ:പെരിഞ്ചേരിയിൽ സി. പി. എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പെരിഞ്ചേരി പി. പി. മനോജ് കുമാറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മനോജ് കുമാറിന്റെ
ഭാര്യ പ്രജിത (36) മകൾ അനുശ്രീ (16) എന്നിവർക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ നൽകി.മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.