പാനൂർ :സി. പി. എം. പെരിങ്ങളം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പെരിങ്ങളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കണ്ണംവെള്ളിയിൽ കെ.കെ. അനൂപ് കുമാർ (49) നിര്യാതനായി. സി.പി. എം പെരിങ്ങളം ലോക്കൽ കമ്മിറ്റിയംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരിങ്ങളം ഡിവിഷൻ സെക്രട്ടറി, ഏരിയ കമ്മിററിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഡി.വൈ.എഫ്.ഐ പെരിങ്ങളം വില്ലേജ് സെക്രട്ടറി, കണ്ണം വെളളി ഫ്രൻഡ്സ് വായനശാല ഗ്രന്ഥാലയം മുൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കാടാങ്കുനി യു.പി .സ്കൂൾ റിട്ട.അദ്ധ്യാപകൻ പരേതരായ കണ്ണം വെളളിയിൽ കുന്നുമ്മൽ കോറോത്ത് അച്ചുതന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: സുജല (യു. ഡി ക്ളാർക്ക് തലശ്ശേരി നഗരസഭ ഓഫിസ് ) സഹോദരങ്ങൾ: ഭാരതി (റിട്ട. അദ്ധ്യാപിക, തലശ്ശേരി വാണി വിലാസം എൽ.പി സ്കൂൾ), സുജാത, അനിത (അദ്ധ്യാപിക കാടാങ്കുനി യു. പി സ്കൂൾ), സജയൻ, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.