ku

പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ്. (റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2019 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ ആറിന് വൈകുന്നേരം 5 വരെ സ്വീകരിക്കും.


പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ പി. ജി. (ജൂൺ 2018) വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് 29 വരെ പിഴയില്ലാതെയും 31 വരെ 170 രൂപ പിഴയോടുകൂടെയും അപേക്ഷിക്കാം. 2017 അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായും മറ്റു വിദ്യാർത്ഥികൾ ഓഫ് ലൈനായും അപേക്ഷിക്കണം. ഫോൺ- 0497 2715477, 256,432.

പ്രായോഗിക പരീക്ഷകൾ
മാർച്ച് 2019 ലെ അവസാന വർഷ ബി.കോം/ബി.ബി.എ (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി - 2011 അഡ്മിഷൻ മുതൽ) യുടെ പ്രായോഗിക പരീക്ഷകൾ 28 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ 27 ന് ലഭ്യമാകും.