ഇരിട്ടി : ആറളംഫാമിൽ വീണ്ടും കാട്ടാനയുടെ പരാക്രമം . ഇത്തവണ തകർത്തത് നിർമ്മാണത്തിലിരിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ മതിൽ. ഇന്നലെ പുലർച്ചയോടെ എത്തിയ കാട്ടാനയാണ് ഏഴാം ബ്ലോക്കിൽ നിർമ്മാണത്തിലിരിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി നിർമ്മിച്ച ചുറ്റുമതിലിന്റെ ഒരു ഭാഗം തകർത്തത്. പുനരധിവാസ മേഖലയിലെ അടക്കം ആദിവാസി കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാമിലെ ഏഴാം ബ്ലോക്കിൽ പത്തേക്രയോളം വരുന്ന സ്ഥലത്ത് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിർമ്മിച്ചുവരുന്നത്. സ്‌കൂളിന്റെ സംരക്ഷണത്തിനായി കിലോമീറ്ററോളം നിർമ്മിച്ച മതിലിന്റെ ഒരു ഭാഗമാണ് കാട്ടാന തകർത്തത്. ഏതാണ് ആഴ്ച മുൻപ് ഫാമിന്റെ വർക്ക് ഷോപ്പിനകത്തു കയറിയ കാട്ടാന ഇവിടെ നിർത്തിയിട്ട ജീപ്പും വാട്ടർ ടാങ്കും മറ്റും നശിപ്പിച്ചിരുന്നു.


( പടം ആറളം ഫാമിൽ ആന തകർത്ത മോഡൽ റാശിദൻഷ്യൽ സ്‌കൂളിന്റെ മതിൽ )