പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിനഞ്ച് വർഷങ്ങൾക്കു ശേഷം 2020 ഫെബ്രുവരി 6 മുതൽ 9 വരെ പെരുങ്കളിയാട്ട മഹോോത്സവം നടക്കും. ക്ഷേത്ര പരിസരത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി കൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷനായി. മേൽശാന്തി വിഷ്ണു നമ്പൂതിരിയും ആചാരക്കാരും ചേർന്ന് ഭദ്രദീപം കൊളുത്തി. വി. വി. രഘുനാഥൻ, കെ .ടി .എൻ ഉല്ലാസൻ നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായി. പെരുങ്കളിയാട്ട വിശദീകരണവും പാനൽ അവതരണവും സി .വി .ബാബു നിർവ്വഹിച്ചു.
പി .വി. പത്മനാഭൻ ബഡ്ജറ്റ് അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി .പി. നൂറുദ്ദീൻ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ, കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാഘവൻ, നഗരസഭ വൈസ് ചെയർമാൻ കെ. പി. ജ്യോതി, പി .വി. കുഞ്ഞപ്പൻ, ഇ. അനീഷ്, എം. വി .സുനിൽ കുമാർ, ഇ .ഭാസ്‌കരൻ, കെ. വി. ബാലൻ,
പി .പി .ദാമോദരൻ, ഇ .പി .ശ്യാമള, പാവൂർ നാരായണൻ, എൻ .വി. ഷീബ, ശ്രീലത ജഗദീശൻ, ആർ .കെ. സുധാമണി, എൻ. അബ്ദുൾ ഗഫൂർ, സി .രമേശൻ, എ .രാജേഷ്, കെ .പി .മധു, പാവൂർ നാരായണൻ, ഡി..കെ. ഗോപിനാഥ്, കെ .കെ. സുരേഷ്, കെ .വി .ബാബു, സി. കെ. രമേശൻ, പി .ജയൻ എന്നിവർ സംസാരിച്ചു. എ. മോഹനൻ സ്വാഗതവും കെ.അശോകൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ : വി.എം. ദാമോദര പൊതുവാൾ (ചെയർമാൻ), ഇ ഭാസ്‌കരൻ (വർക്കിംഗ് ചെയർമാൻ), പി.വി. ഗോപി (ജനറൽ കൺവീനർ),എം.വി. ബാലഗോപാലൻ (ട്രഷറർ).