പയ്യന്നൂർ: കാപ്പാട്ട് കഴകം വർഷാന്ത ജനറൽ ബോഡി യോഗവും അനുമോദന സമ്മേളനവും നടന്നു.
കഴകാംഗങ്ങളായ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല സെനറ്റ് അംഗം കെ.വനജ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ആരാധന ദിലീപ്, സി.കെ.ഉഷ എന്നിവരെയും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ക്ഷേത്രം സ്ഥാനീകൻ തെക്കടവൻ വലിയ വീട്ടിൽ ദേർമൻ കാരണവർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് മണക്കാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോയ്മ കരിപ്പത്ത് മാധവ പൊതുവാൾ, ക്ഷേത്രം സെക്രട്ടറി ടി.കെ.മുരളി, ട്രഷറർ മാട്ടുമ്മൽ രാമചന്ദ്രൻ, ക്ഷേമകാര്യ സമിതി പ്രസിഡന്റ് കണ്ണോത്ത് ജനാർദ്ദനൻ, സെക്രട്ടറി അഡ്വ. എം.വി.അമരേശൻ, കെ.വനജ, എൻ.എസ്.സോന എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ കാപ്പാട്ട് കഴകം അനുമോദന സമ്മേളനം ക്ഷേത്രം സ്ഥാനികൻ തെക്കടവൻ വലിയ വീട്ടിൽ ദേർമൻ കാരണവർ ഉദ്ഘാടനം ചെയ്യുന്നു.