മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ജസീറി(34)ൽ നിന്നാണ് 1650 പായ്ക്കറ്റ് ലഹരി വസ്തുക്കൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞ ദിവസം 7 ന് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ദോഹയിലേക്ക് പോകാൻ എത്തിയതായിരുന്നു ജസീർ. ചെക്കിംഗ് പരിശോധനയ്ക്കിടെയാണ് സംഭവം. മംഗലാപുരത്ത് നിന്നും കൊണ്ട് വന്നതായിരുന്നു ലഹരി വസ്തുക്കൾ. ലഹരി വസ്തുക്കളും ജസീറിനെയും എയർപോർട്ട് പൊലീസിന് കൈമാറി.