കൂത്തുപറമ്പ്: റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെപെക്ടറും പ്രശസ്ത ഫുട്ബോൾ താരവും കോച്ചുമായിരുന്ന പൂക്കോട് അമൃത വിദ്യാലയത്തിനു സമീപം പുത്തൻവീട്ടിൽ പി.വി.രാമചന്ദ്രൻ (79)നിര്യാതനായി. എക്സൈസ് വകുപ്പിൽ ജോലി കിട്ടുന്നതിനു മുമ്പെ പതിനഞ്ച് വർഷം എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ എയർഫോഴ്സിന്റെ സർവീസസ് ഫുട്ബോൾ ടീമിന്റെ മുഖ്യ കളിക്കാരനായിരുന്നു. കേരള ജൂണിയർ ടീം, സന്തോഷ് ട്രോഫി ടീം, സ്പോർട്സ് കൗൺസിൽ എന്നിവയുടെ കോച്ചായും പ്രവർത്തിച്ചിരുന്നു. കോളജിൽ പഠിക്കുമ്പോൾതന്നെ എയർ ഫോഴ്സിൽ സെലക്ഷൻ ലഭിച്ചു. വിരമിച്ച ശേഷം എക്സൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കൂത്തുപറമ്പ് എക്സൈസ് സി.ഐ. ആയിട്ടായിരുന്നു വിരമിച്ചത്. കണ്ണൂർ ലക്കി സ്റ്റാർ ക്ലബ്ബിന്റെ മുഖ്യ കളിക്കാരനായിരുന്ന ഇദ്ദേഹം കൂത്തുപറമ്പ് ഹണ്ടേഴ്സ് ക്ലബ്ബിന്റെ രക്ഷാധികാരിയുമായിരുന്നു. പരേതരായ കെ. കുഞ്ഞിരാമൻ നായരുടെയും പുത്തൻവീട്ടിൽ അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: കെ.തങ്കമണി. മക്കൾ: വിപിൻ ചന്ദ്രൻ (ദുബായ്), വിനിത ചന്ദ്രൻ. മരുമക്കൾ: കെ. ധർമ്മൻ(ഫെർട്ടിലൈസ് ഡീലർ, കൂത്തുപറമ്പ്), എ.കെ. മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ പി.വി. രാമകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് ), പി.വി.രാധ, പി.വി.സീത.കോഴിക്കോട് ഫറൂഖ്.