കാഞ്ഞങ്ങാട്: ഭക്ഷ്യോത്‌പന്ന വിപണന രംഗത്തെ പ്രമുഖരായ കാർത്തിക ഫുഡ്‌സ് മൂന്നാം വർഷത്തിലേക്ക് കടന്നു. 2017ൽ അരയിക്കടുത്തെ മോനാച്ചയിൽ കാർത്തിക സ്വദേശി രഘുനാഥിന്റെ നേതൃത്വത്തിൽ മുപ്പതോളം തൊഴിലാളികളുമായാണ് 'കാർത്തിക" പ്രവർത്തനമാരംഭിച്ചത്. മായം കലരാത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം .
പലഹാരപ്പൊടികൾ, പലവ്യഞ്ജന പൊടികൾ തുടങ്ങിയവയാണ് ഉത്‌പന്നങ്ങൾ. കേരളത്തിലുടനീളം കാർത്തികയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. ഗൾഫിലേക്കും വിപണി വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് പ്രവാസി കൂടിയായ രഘുനാഥ് പറഞ്ഞു. കണ്ണൂരിലെയും മലപ്പുറത്തെയും വൻകിട വ്യാപാരികളുമായി ഇതിനകം തന്നെ കരാർ ഉണ്ടാക്കിയിട്ടുണ്ട്.