കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. നയാബസാറിലെ ബാർബറായ ഇമ്രാന്റെ 12000 രൂപയുടെ മൊബൈലും 8000 രൂപയും മോഷ്ടിച്ച് അതേ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിൽ വിൽക്കാൻ ശ്രമിച്ച മദ്ധ്യപ്രദേശ് സ്വദേശി സജ്ജീവ് (28)​ ആണ് പിടിയിലായത്. തേപ്പ് തൊഴിലാളിയാണ് പ്രതി.

ഇക്ബാൽ ജംഗ്ഷനിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇമ്രാൻ മൊബൈലും പണവും കളവുപോയത് മൊബെൽ വിൽപ്പനക്കാരനായ സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാൾ ഫോണിന്റെ വിവരങ്ങൾ കച്ചവടക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലിട്ടു. ശനിയാഴ്ചയായിരുന്നു മോഷണം. ചൊവ്വാഴ്ച വൈകിട്ട് നയാ ബസാറിലെ ഒരു കടയിൽ കളവുപോയ മൊബൈൽ വിൽപ്പനയ്ക്കെത്തി. ഇബ്രാന്റ തൊട്ടടുത്ത ക്വാട്ടേഴ്സിലെ താമസക്കാരനാണ് മോഷ്ടാവായ സജ്ജീവ്. ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു.