തളിപ്പറമ്പ് : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി)യുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂവാണ്ടൻ ' 19 മാമ്പഴോത്സവത്തിന് തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ ഇന്നലെ തിരി തെളിഞ്ഞു.
നഗരസഭ സ്‌ക്വയറിൽ ഒഴുകിയെത്തിയ ജനങ്ങൾക്ക് എച്ച് 45, മയിൽ പീലിയൻ, പ്രിയോർ, റുമാനിയ, ചെറുകുരസം, അൽഫോൺസ, നീലം, നങ്ങലേരി, ക്രിപ്പിംഗ്, എച്ച്.56, ചിറ്റൂർ, ലോർഡ്, ചന്ദ്രക്കാരൻ, കാലപടി, കുറ്റിയാട്ടൂർ, മുണ്ടപ്പ, ഹിമായുദീൻ, ആലമ്പൂർ ബനീഷാൻ, കുറുക്കൻ, ജഹാംഗീർ, ചോട്ടാ ജഹാഗീർ, ബനീഷ്യൻ, എച്ച്. 151, എച്ച്.87, അൽഫോൺസ, ബംഗ്ലോറ, ചിന്ന രസം, സുവർണ്ണ രേഖ, കിളിച്ചുണ്ടൻ, ഹിമാപസന്ത്, ബ്രമസ്യ, പഞ്ചസാര മാങ്ങ, കുടാ ദത്ത്, മൂവാണ്ടൻ, എളമാങ്ങ, നാട്ടുമാങ്ങകളായ ചേരി മാങ്ങ, കൊക്കോ മാങ്ങ, പറങ്കി മാങ്ങ, മൈനാപ്പൂ മാങ്ങ, ചുവന്ന കിളിച്ചുണ്ടൻ, ചക്കര മാങ്ങ, വെങ്ങരപ്പള്ളി, പേരയ്ക്കാ മാങ്ങ തുടങ്ങി 50 ഇനം മാങ്ങകൾ പ്രദർശനത്തിനൊരുക്കിയപ്പോൾ നമ്പ്യാർ മാങ്ങ, എളമാങ്ങ, മൂവാണ്ടൻ, നീലം, കണ്ണപുരം മാങ്ങ, ഒളോർ എന്നിവ വിൽപ്പനയ്ക്കുമെത്തി.
മാമ്പഴ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാണ് മൂവാണ്ടൻ ' 19 ന്റെ മറ്റൊരു വിശേഷ്യ ഘടകം.മാമ്പഴ നെയ്യപ്പം, മാങ്ങ കടമ്പ്, മാമ്പഴ ഹൽവ, മാമ്പഴ ദോശ, മാമ്പഴ വെള്ളയപ്പം, മാമ്പഴ പുട്ട്, മാമ്പഴ വട, പച്ച മാങ്ങാ ജ്യൂസ്, പഴുത്ത മാങ്ങാ ജ്യൂസ്, ഗോതമ്പ് മാങ്ങാ കൊഴുക്കട്ട, മാമ്പഴ കച്ച്, മാമ്പഴ ഓറ്റ, പച്ച മാങ്ങാ സാലഡ്, മാമ്പഴ പോള, മാമ്പഴ വട, മാമ്പഴ കേക്ക്, മാമ്പഴ പക്കൗട, മാങ്ങ ഉള്ളി വട, മാമ്പഴ പെരക്ക്, മാമ്പഴ ഉപ്പ് മാവ്, മാമ്പഴ പഴം പൊരി, മാങ്ങാച്ചമ്മന്തി, മാമ്പഴ അവിയൽ, മാമ്പഴ ഉണ്ട, മാങ്ങ മസാല, മാങ്ങാ നൂൽപ്പുട്ട്, മാമ്പഴ കള്ളപ്പം, ഉപ്പിലിട്ട പഴുത്ത മാങ്ങ, മാങ്ങ സമൂസ, ജാം, അവിയൽ, വട്ടയപ്പം, മാങ്ങ വെള്ളരി പെരക്ക്, മാമ്പഴ പ്രഥമൻ, മാമ്പഴ പാൽപായസം, മാങ്ങാ സേമിയ പായസം, കണ്ണിമാങ്ങാ ഉപ്പിലിട്ടത്, മാങ്ങാ അച്ചാർ, മാങ്ങ സോഡ, മാമ്പഴ ഇഡ്ഡലി, മാങ്ങാ ബിണ്ടിയ, മാങ്ങാ ചമ്മന്തി, മാങ്ങാ വട്ടയപ്പം, ഐസ്‌ക്രിം, മാമ്പഴ സ്‌ക്വാഷ് തുടങ്ങി 70ൽപ്പരം മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാണ് പ്രദർശനവിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം മാത്രം 2000 ടൺ മാങ്ങ വിറ്റുപോയി.
ജില്ലാ മിഷൻ കോർഡിനേറ്റർ, ഡോ. എം. സുർജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ തളിപ്പറമ്പ നഗരസഭ ചെയർമാൻ, അള്ളാംകുളം മഹമൂദാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വാസു പ്രദീപ്, തളിപ്പറമ്പ് നഗരസഭ വാർഡ് കൗൺസിലർ വി.വി. കുഞ്ഞിരാമൻ, സി.ഡി. എസ് ചെയർപേഴ്‌സൺ കെ.എം.ഷീബ , എം.കെ.എസ്.പി ജില്ലാ പ്രോഗ്രാം മാനേജർ, അമിദ സപര്യ തുടങ്ങിയവർ സംസാരിച്ചു.