കരിവെള്ളൂർ: വടക്കുമ്പാട്ടെ പി. കണ്ണൻ മാസ്റ്റർ (84) നിര്യാതനായി. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകൻ, കരിവെള്ളൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, സർക്കാർ സ്കൂൾ ഭാഷാദ്ധ്യാപക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, എസ്.ഇ.ടി.ഒ നേതാവ്, കരിവെള്ളൂർ മുച്ചിലോട്ട് പെരുങ്കളിയാട്ട ട്രഷറർ, പയ്യന്നൂർ ബ്ലോക്ക് അഗ്രിക്കൾച്ചർ വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കീഴോത്ത് നാരായണി (റിട്ട. അദ്ധ്യാപിക, ഓലാട്ട് എ.യു.പി സ്കൂൾ). മക്കൾ: ജയചന്ദ്രൻ കീഴോത്ത് (റിട്ട. പ്രിൻസിപ്പാൾ, പയ്യന്നൂർ കോളേജ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ. പി. സി. ടി. എ.), ബാലചന്ദ്രൻ കീഴോത്ത് (മുൻ രജിസ്ട്രാർ, കണ്ണൂർ സർവ്വകാലാശാല), പ്രേമചന്ദ്രൻ കീഴോത്ത് (ഇംഗ്ലീഷ് വിഭാഗം മേധാവി, പയ്യന്നൂർ കോളേജ്, കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം). മരുമക്കൾ: ധന്യ കീപ്പേരി (കാഞ്ഞങ്ങാട് നെഹ്രു കോളേജ്), അർച്ചന സിങ്ങ് (അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, കെൽട്രോൺ നഗർ), രഞ്ജിനി (അദ്ധ്യാപിക, നായ്മാർമൂല ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ: പി. കല്യാണി (റിട്ട. ടീച്ചർ, ഓണക്കുന്ന്), പരേതരായ പാട്ടി, ഗോവിന്ദൻ.