പാനൂർ: പാനൂരിന്റെ കിഴക്കൻ മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ പ്രവർത്തിച്ച ഈസ്റ്റ് പൊയിലൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപകനായ തുവ്വക്കുന്നിൽ പി.പി കൃഷ്ണൻ (89) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 8ന് വീട്ടുവളപ്പിൽ. ദീർഘകാലം സി.പി.എം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ പാനൂർ ഏരിയ സെക്രട്ടറി, കുന്നോത്തുപറമ്പ് ക്ഷീരോത്പാദക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കെ. ലീല (റിട്ട: അധ്യാപിക തുവ്വക്കുന്ന് എൽ.പി സ്ക്കൂൾ). മക്കൾ: സജീവ് കുമാർ (പ്രധാനാധ്യാപകൻ, മലപ്പുറം സൈനുദ്ദീൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ), സജിത (മാനേജർ, കടവത്തൂർ സർവീസ് സഹകരണ ബാങ്ക്), സചിത്ര (അധ്യാപിക തൂവ്വക്കുന്ന് എൽ.പി സ്ക്കൂൾ), ഷജില (അധ്യാപിക രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുഗതകുമാർ (ബി.എസ്.എൻ.എൽ തലശ്ശേരി), എൻ.കെ ജയപ്രസാദ് (റിട്ട: പ്രധാനാധ്യാപകൻ, ചെറുവഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ: മനോജ് (തലശ്ശേരി), ബേബി പ്രശോഭ (അധ്യാപിക,കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷൈനി (അസി: എഞ്ചിനീയർ,പിണറായി പഞ്ചായത്ത്). സഹോദരങ്ങൾ: മാതു, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, കല്യാണി, നാണി.