നീലേശ്വരം: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ സി.പി.എം, ബി.ജെ.പി. സംഘർഷം. മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. രാജന്റെ വീടിനുനേരെ ബോംബറിഞ്ഞു. ബോംബേറിൽ വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഭാഗമായി നടന്ന ആഹ്ലാദ പ്രകടനത്തിനിടെ മടിക്കൈ കോ തോട്ടുപാറയിൽ സി.പി.എം, ബി ജെ.പി പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു. സംഘട്ടനത്തിൽ ബി.ജെ.പി പ്രവർത്തകരായ സുനിൽകുമാർ, ഗോപാലകൃഷ്ണൻ, രതീഷ് എന്നിവർക്കും, സി.പി.എം പ്രവർത്തകനായ പ്രശാന്തിനും പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ എം. രാജന്റെ വീടിനു നേരെ ബോംബറിഞ്ഞത്. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.