പയ്യന്നൂർ: തീവണ്ടിയിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ ഇരുകാലുകളും അറ്റു. പശ്ചിമ ബംഗാൾ ഹൗറ വർദ്ധമാൻ സ്വദേശി മൈതുൽ ഷേക്കി (31) നെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ ചെറുവത്തൂർ പാസഞ്ചർ വണ്ടി കടന്നു പോയ ഉടനെയാണ് ട്രാക്കിൽ ഇരുകാലുകളും വേർപെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്.തീവണ്ടിയുടെ മറുഭാഗത്തു നിന്ന് കയറാൻ ശ്രമിക്കുന്നതിനിടയിൽ ട്രാക്കിൽ വീണതാണെന്ന് കരുതുന്നു.പയ്യന്നൂരിൽ നിന്ന് അഗ്‌നിശമന സേനയെത്തിതിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.