കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് വീണ് ക്ലീനർ അതേ ബസിന്റെ പിൻചക്രം കയറി മരിച്ചു.മാറാട് സ്വദേശി ഹൻഷാദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ ബേപ്പൂർ ഹാർബർ റോഡിലാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നേർച്ചയിട്ട് ഓടിക്കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് ബേപ്പൂർ റൂട്ടിലെ ബാബ ബസിലെ ക്ലീനറായി ഇന്നലെ രാവിലെ ജോലിക്ക് കയറിയതായിരുന്നു ഹൻഷാദ്. സെവൻ ഡേയസ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത്.