കോഴിക്കോട് :കണ്ണിന് നിറവസന്തമായി മാൾ ഓഫ് ഗാർഡൻസിനു തുടക്കമായി. മലാപ്പറമ്പ് പാച്ചാക്കിൽ ജംഗ്ഷനു സമീപത്താണ് പൂന്തോട്ടങ്ങളുടെ ഈ മാൾ ഒരുങ്ങിയിരിക്കുന്നത്. ചെടികളുമായി ബന്തപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് മാൾ ഒഫ് ഗാർഡൻസിന്റെ ലക്ഷൃം.
ഒരു ലക്ഷത്തിലേറെ പുഷ്പ തൈകളും ഔഷദ സസ്യങ്ങളും, വ്യത്യസ്ത ഇനം ചെടി ചട്ടികളും, ടെറസ് ഗാർഡനിംഗും, ഇവിടെ ഒരുക്കിയിട്ടുണ്ട്. നാടൻ ചെടികളായ തെച്ചി, പത്തുമണി, കറ്റാർ വാഴ എന്നിവയിൽ തുടങ്ങി ടെറേറിയം, ടേബിൾ ടോപ് പ്ലാന്റ്സ്, ബോൻസായി, തായ്‌ലൻഡ് ഓർണമെന്റൽ പ്ലാന്റ്സ്, മലേഷ്യൻ ഫ്രൂട്ട് പ്ലാന്റ്, ആന്തുറിയം ആൻഡ് ഓർക്കിഡ്, ഗ്രാറ്റിഫൈട് ഫികസ്, ടെറസ് ഗാർഡനിങ്ങ്, എയർ പ്ലാന്റ്സ്, മണി പ്ലാന്റ്സ്, ചൈന ഗ്രാഫറ്റ്ട് പ്ലാന്റ്സ് എന്നിങ്ങനെ വിദേശങ്ങളായ ചെടികളും ഇവിടെ ഉണ്ട്. മാവ്, പ്ലാവ്, വിവിധ തരം മുളകൾ എന്നിവയും മാളിനെ സമ്പന്നമാക്കുന്നു. 20 രൂപ മുതലാണ് ഇവയുടെ വില. വലിപ്പത്തിനും ഗുണമേന്മക്കുമനുസരിച്ച് ചെടികളുടെ വിലയും കൂടും. കൂടാതെ ലാൻഡ്സ്‌കേപ്പ് ആൻഡ് ഗാർഡനിങ്, അഗ്രി ഹോർട്ടി സൊല്യൂഷൻസ്, വെർട്ടിക്കൽ ഗാർഡനിങ്, പോടിയം പ്ലാന്റിങ്, ടെറസ് ഗാർഡനിങ്, പോഡ്സ് ആൻഡ് ഫൌണ്ടേഷൻ ഇൻസ്റ്റലേഷൻ എന്നിവയും ഇവിടെ ലഭ്യമാണ്. ശ്രീവത്സൻ, പ്രമോദ്, നിതിൻ എന്നിവരുടെ പാർട്നർഷിപ്പിലാണ് മാൾ ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ പുഷ്പ തൈകളും , മരങ്ങളും ഇവിടുത്തെ പ്രതേകതയാണ്. മലേഷ്യ, തായ്‌ലൻഡ് തുടങ്ങി വിവിധങ്ങളായ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഹാങ്ങിങ് പോട്ട്സ്, ഓർക്കിഡ് പോട്ട്സ്, ക്ലേ പോട്ട്സ്, സ്റ്റാൻഡ് പോട്ട്സ്, മെറ്റൽ പോട്ട്സ്, സെറാമിക് പോട്ട്സ്, വീൽ പോട്ട്സ്, സ്റ്റീൽ പോട്ട്സ്, എഫ്. ആർ. പി പോട്ട്സ്, എന്നിവയ്ക്ക് 25 രൂപ മുതൽ 3000 വരെയാണ് വില. കൾചേർട് പ്ലാന്റ്സ്‌കളും,ശിൽപ്പങ്ങളുമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച മാളിന് തുടക്ക ദിവസം തന്നെ നല്ല ജന പ്രതികരണമാണ് ലഭിച്ചത്.