കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത കുരുക്കിന്ന് പ രിഹാരമാർഗമായി ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സർക്കാർ അനുമതി ലഭിച്ചതായി പാറക്കൽ അബ്ദുള്ള എം.എൽ.എ പത്രസമ്മേനത്തിൽ അറിയിച്ചു. കുറ്റ്യാടി, കായക്കൊടി വില്ലേജുകളിലെ 2.10 20 ഹെക്ടർ സ്ഥലമാണ് റോഡിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത്. നാദാപുരം, കുറ്റിയാടി സ്ഥംസ്ഥാന പാതയിലെ കടേക്ക ചാലിൽ നിന്നും വളയന്നൂർ, താഴെ വയൽ വഴി പേരാമ്പ്ര റോഡിലെ കുറ്റിയാടി വലിയപാലത്തിനടുത്ത് എത്തുന്ന ബൈപാസ് റോഡിന്ന് ഒന്നര കിലോമീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയാണ് കണക്കാക്കുന്നത്. ബൈപാസ് നിർമ്മാണത്തിനായി കിഫ് ബി 37.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2016ൽ പത്ത് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച റോഡ് നിർമ്മാണ പ്രവൃത്തിക്ക് ആർ.ബി.ഡി.സി.യെയാണ്. ചുമതലപ്പെടുത്തിയിരിക്കുന്നത്. നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേരള നെൽവയൽ സംരക്ഷണ സമിതി കഴിഞ്ഞ സെപ്തംബറിൽ യോഗം ചേർന്ന് വിഷയം പരിശോധിക്കുകയും തൃശൂർഫോറസ്ട്രി കോളേജിലെ പരിസ്ഥിതി വിദഗ്ധന്റെ നേതൃത്ത്വത്തിൽ സ്ഥലം പരിരോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ബൈപാസിന്ന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമി കെട്ടിടം എന്നിവയ്ക്ക് മാർക്കറ്റ് വില നൽകും പദ്ധതി നടത്തിപ്പിനായി ബി.ഡി.സി യെ ചുമതലപ്പെടുത്തിയതായും എം.എൽ എ പറഞ്ഞു. പത്രസമ്മേളനത്തിൽ കുറ്റിയാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ ബാലകൃഷ്ണനും പങ്കെടുത്തു.