തൊട്ടിൽപ്പാലം: ബൈക്കിടിച്ച് പരിക്കേറ്റ നിലയിൽ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച മങ്കുറ്റിയിൽ കണ്ണൻ(61) മരിച്ചു. ചൊവ്വാഴ്ച രാത്രി തൊട്ടിൽപ്പാലം ബസ്സ് സ്റ്റാന്റിനടുത്തു വെച്ചാണ് അപടകം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് വെള്ളമുണ്ട സ്വദേശികളായ ദമ്പതിമാർക്കും പരിക്കേറ്റു. ജാനുവാണ് കണ്ണന്റെ ഭാര്യ. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: സുഭാഷ്, രമേശൻ. സഹാദരങ്ങൾ: കോരൻ,ദാമോദരൻ, ചിരുത, വാസു.